അഡ്മിഷൻ
ആറന്മുള: കേപിന്റെ ആറൻമുള എൻജിനീയറിംഗ് കോളേജിൽ ബി.ടെക് സിവിൽ, കമ്പ്യൂട്ടർ, ഇല്‌ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള ഏതാനും എൻ. ആർ. ഐ. സീറ്റുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ കോളേജുമായി
ബന്ധപ്പെടുക. ഫോൺ. 9496398131, 9447290841. www.cearanmula.ac.in
ലൈഫ് ഗാർഡ്
കോന്നി: 2020ലെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മുരിങ്ങമംഗലം ശ്രീമഹാദേവ ക്ഷേത്രക്കടവിലേക്ക് തീർത്ഥാടകർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുവേണ്ടി 21നും 50നും ഇടയിൽ പ്രായമുള്ളതും നീന്തൽ അറിയാവുന്നവരുമായ സമീപവാസികളായ ആളുകളെ ലൈഫ് ഗാർഡായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി 2020 നവംബർ 10
കർഷകർക്ക് ആനുകൂല്യം
പത്തനംതിട്ട : സ്‌റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം കാർഷിക വിളകളായ ഇഞ്ചി, വെറ്റില, പപ്പായ, മാവ്/പ്ലാവ് എന്നിവയുടെ പുതുകൃഷി, പുഷ്പകൃഷി (ഓർക്കിഡ്/കുറ്റിമുല്ല/ജമന്തി) മണ്ണിര കമ്പോസ്റ്റ് , സംരക്ഷിത കൃഷി (ഷേഡ്. നെറ്റ്), കൂൺ കൃഷി, പ്രധാനമന്ത്രി കൃഷി സിൻജായി യോജന പദ്ധതി പ്രകാരം പുതിയ കുളങ്ങൾ, കുളം പുനരുദ്ധാരണം, കുഴൽ കിണർ എന്നിവ നിർമ്മിക്കുന്നതിനും, പമ്പ് സെറ്റ് വാങ്ങുന്നതിനും മറ്റുമുളള ആനുകൂല്യം ലഭിക്കുന്നതിനായി കൃഷി വകുപ്പ് പത്തനംതിട്ട ജില്ലയിലെ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കർഷകർ അതാത് പഞ്ചായത്തിലെ കൃഷി ഭവനുമായി ഈ മാസം 13 നകം ബന്ധപ്പെടണം.
സ്‌കൂൾ കൗൺസിലർ നിയമനം
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള സ്‌കൂൾ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യൂ / എം.എ സൈക്കോളജി യോഗ്യത നേടിയ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ 18 നും 40 നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഈ മാസം 13 ന് വൈകുന്നേരം അഞ്ചിന് മുൻപ് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2329053.
നവോദയ പ്രവേശനം
പത്തനംതിട്ട : ജില്ലയിലെ ജവഹർ നവോദയാ വിദ്യാലയത്തിലേക്ക് 202122 അധ്യയന വർഷത്തെ ആറാംക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 04735 265246.