2
കർഷക കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ന്യത്തിയ ധർണ്ണ

പള്ളിക്കൽ :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ പള്ളിക്കൽ പഞ്ചായത്ത് ഒാഫീസിനു മുന്നിൽ കർഷകകോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. നിർവാഹകസമതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.വാഴുവേലിൽ രാധാകൃഷ്ണൻ ,തോട്ടുവാ മുരളി, ഇളംപള്ളിൽ രാധാകൃഷ്ണൻ ,എം.ആർ.ഗോപകുമാർ, ആർ. ശിവപ്രസാദ്, രാഹുൽ കൈതയ്ക്കൽ, സുനിൻ പള്ളിക്കൽ, സജു, ശങ്കരൻകുട്ടിനായർ തുടങ്ങിയവർ സംസാരിച്ചു.