അടൂർ : ഒ.ബി.സി കാർഷിക സഹകരണസംഘം പുതിയതായി തുടങ്ങിയ പേപ്പർ ക്യാരിബാഗ് യൂണിറ്റിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.ഉദയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആദ്യ വിൽപ്പന നിർവഹിച്ചു. സ്ഥാപനത്തിന്റെ താക്കോൽദാനം റിട്ട.ഡെപ്യൂട്ടി രജിസ്റ്റാർ വെങ്കിടാചല ശർമ്മ നിർവഹിച്ചു. മുൻ സംഘം പ്രസിഡന്റ് ടി.ഡി.ബൈജു,അഡ്വ.എസ്.മനോജ്,പി.രവീന്ദ്രൻ,അഡ്വ.കെ.ബി. രാജശേഖരകുറുപ്പ്, പി.ആർ. സുദേവൻ, ജി. പ്രസന്നകുമാരി, കെ.ജി.ബിജു,എൻ.കൃഷ്ണൻകുട്ടി,ലളിതാ ഭാസുരൻ, മിനി പുഷ്പ്പൻ, ജോഷി ജോസഫ്എന്നിവർ, ബോർഡ് മെമ്പർ കെ.ജി.വാസുദേവൻ, സെക്രട്ടറി ബി.സീമ എന്നിവർ സംസാരിച്ചു.