04-nrgm-krishibhavan
നാരങ്ങാനം കൃഷി ഭവനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

നാരങ്ങാനം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ കർഷക കോൺഗ്രസ് നാരങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാരങ്ങാനം കൃഷി ഭവനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി വി.സി. അദ്ധ്യക്ഷത വഹിച്ചു. ഡി സി സി അംഗം വി.പി.മനോജ് കുമാർ, ശ്രീകാന്ത് കളരിക്കൽ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമേശ് എം.ആർ.,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പി.കെ.ശ്രീധരൻ നായർ,കെ.അജിമോൻ, മനോജ് മുളൻതറ,സജി തേക്കടയിൽ എന്നിവർ പ്രസംഗിച്ചു.