അടൂർ . സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയനും എക്സിക്യൂട്ടിവ് അംഗം റ്റി.കെ.ജി നായർക്കും പെരിങ്ങനാട് വിവേകാനന്ദ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി, ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റ്റി.മുരുകേഷ്, നൂറനാട് മോഹൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, കഥാകൃത്ത് ചന്ദ്രബാബു പനങ്ങാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ബ്ലോക്ക് മെമ്പർ മായാ ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞുമോൾ കൊച്ചുപാപ്പി, അഡ്വ: ഡി.ഉദയൻ, സി.രാജേന്ദ്രൻ, സന്തോഷ് പാപ്പച്ചൻ, ബെന്നി ജോർജ് ജോർജ്ജ്, രാജേന്ദ്രൻ ഉണ്ണിത്താൻ, സുരേഷ് കുമാർ, അമ്പിളി സുനിൽഎന്നിവർ സംസാരിച്ചു