samaram
തിരുവല്ലയിലെ വ്യാപാരികൾ റവന്യു ടവറിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ സമരം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.സലിം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്രസംസ്ഥാന സർക്കാരുടെ അന്യായമായ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാര വ്യവസായി ഏകോപനസമിതിയുടെയും മർച്ചന്റസ് അസോസിയേഷന്റെയും നേതൃത്വത്തിൽ റവന്യു ടവറിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നിർവാഹക സമിതിയംഗം എം.സലിം ഉദ്ഘാടനം ചെയ്തു. എം.കെ.വർക്കി, മാത്യുസ് കെജേക്കബ്, മാത്യുസ് ചാലക്കുഴി, പി.എസ്.നിസാമുദ്ദീൻ, രജ്ഞിത് ഏബ്രഹാം, ജോൺസൺ തോമസ്, ആർ.ജനാർദ്ദനൻ, ബിനു എബ്രഹാം കോശി എന്നിവർ സംസാരിച്ചു.