പത്തനംതിട്ട : നഗരസഭയുടെ വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് 70 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗംസി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. കുമ്പഴയിൽ നടന്ന യോഗം വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ ടി.കെ.ജി നായർ,എൻ സജികുമാർ, സഖീർ ഹുസൈൻ, കെ. അനിൽകുമാർ,പി.കെ ജേക്കബ്,നൗഷാദ് കണ്ണങ്കര,വി.കെ പുരുഷോത്തമൻ പിള്ള,വർഗീസ് മുളയ്ക്കൾ,ബിജു മുസ്തഫ,ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.