04-highmast
മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു

പത്തനംതിട്ട : എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ (പൊക്ക വിളക്ക്) ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു അദ്ധ്യക്ഷത വഹിച്ചു.സാമുവൽ കിഴക്കുപുറം, പി.അനിൽ, പ്രമോദ് താന്നിമൂട്ടിൽ, ജയകുമാർ മലയാലപ്പുഴ,സിനിലാൽ പൊതിപ്പാട്, രജ്ഞിത്കുമാർ, അമ്യത രാജ് എന്നിവർ പ്രസംഗിച്ചു.