മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജതജൂബിലി ആഘോഷിച്ചു.യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മറ്റിയംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പളളിക്കൽ, മേഖലാ ഭാരവാഹികളായ അഡ്വ.വി.അനിൽകുമാർ, അജി പേരാത്തേരിൽ, എസ്.അഖിലേഷ്, എൻ.വിജയൻ, ജി.രാജൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ സുനി ബിജു, സുബി സുരേഷ്, ഡി.ശ്രീജിത്, കെ.ബിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.