അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനാചരണം നടത്തി. കേരള സർവകലാശാല നടത്തിയ ബി.എ,എൽ.എൽ.ബി പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ പറക്കോട് കൗസ്തുഭത്തിൽ എസ്.ആതിരയെ ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻ കുമാർ,ബ്ളോക്ക് പ്രസിഡന്റ് എൻ.ഭാസ്ക്കരൻ,ബ്ളോക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ നായർ, വനിതാവേദി കൺവീനർ എം.സുലൈഖാ ബീവി, ജി.സലീംകുമാർ, ആർ.എൽ.ഗീത എന്നിവർ പങ്കെടുത്തു.