പത്തനംതിട്ട : എയ്ഡഡ് കോളേജുകൾ വിവരാവകാശ നിയമത്തിന്റെപരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധി ഈ രംഗത്തെ ആശയക്കുഴപ്പം ഒഴിവാക്കി വിവരലഭ്യതയെ സഹായിക്കുന്നതാണെന്ന് ആർടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ശമ്പളവും മറ്റ്ഗ്രാന്റുംകളും സർക്കാരാണ് നൽകുന്നത് എന്നിരിക്കെ അനാവശ്യമായ തർക്കങ്ങൾ ഉന്നയിച്ച്‌വിവരം നിഷേധിക്കുന്ന ഇത്തരം രീതി ഇത്തരം വിദ്യാഭാസ സ്ഥാപനങ്ങൾ അനുവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു .ഫെഡറേഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , രക്ഷാധികാരി കെ.എൻ.കെ.നമ്പൂതിരി പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എ.ജയകുമാർ,ട്രഷ്രാർ കെ.എ.ഇല്ല്യാസ്വൈസ് പ്രസിഡന്റ് ശശികുമാർ മാവേലിക്കര, സെക്രട്ടറിമാരായ പദ്മൻ കോഴൂർ, ജോളി പാവേലി എന്നിവർ പ്രസംഗിച്ചു.