പത്തനംതിട്ട : കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തികപ്പളളിയിൽ പുതിയതായി അനുവദിച്ച ബി കോം ഫിനാൻസ് കോഴ്‌സിന് ഒരാഴ്ചയ്ക്കകം അപേക്ഷിക്കാം. കോളജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമർപ്പിക്കാം. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് സൈറ്റിൽ കയറി തിരുത്തലുകൾ വരുത്താം. കോളേജിൽ ഒഴിവുളള ഏതാനും ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് സീറ്റുകളിലേക്കും അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.ac.in,www.keralauniversity.ac.in,http://caskarthikapally.ihrd.ac.in, ഫോൺ: 9495069307, 04792485852, 8547005018.