05-kpsta-darna
കെ.പി.എസ്.ടി.എ ഉപജില്ലാ ആഫീസ് ധർണ്ണ നടത്തി

പത്തനംതിട്ട : വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ) വിദ്യാഭ്യാസ ജില്ലാ ഓഫീസ് കവാടത്തിൽ ധർണ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി ലിജു ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷിബു തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.എം.ജോസഫ് മേക്കൊഴൂർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വനിതാ ഫോറം ചെയർപേഴ്‌സൺ ജയശ്രീ ജ്യോതി പ്രസാദ്,എച്ച്.ഹസീന എന്നിവർ പ്രസംഗിച്ചു.