05-smart-anganavadi
ഇരമല്ലിക്കരയിലെ 146ാം അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലികുട്ടി കുര്യക്കോസ് നിർവഹിക്കുന്നു.

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഇരമല്ലിക്കരയിൽ 2018ലെ മഹാ പ്രളയത്തിൽ ഉപയോഗ്യശൂന്യമായ 146ാം അങ്കണവാടി ചിൽഡ്രൻസ് ലൈബ്രെറി ഉൾപ്പെടെയുള്ള സ്മാർട്ട് അങ്കണവാടിയായി പുനർനിർമ്മിക്കുന്നു.ബ്ലോക്ക് പഞ്ചായത്തംഗം കലാരമേശ് അനുവദിച്ച ഏഴ് ലക്ഷം രൂപ അടക്കമുള്ള19 ലക്ഷം രൂപയ്ക്കാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ഏലികുട്ടി കുര്യക്കോസ് നിർവഹിച്ചു.ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്തംഗം കലാരമേശ് നിർവഹിച്ചു.ചടങ്ങിൽ വാർഡംഗം എസ്.രഞ്ജിത് അദ്ധ്യക്ഷനായി. മെമ്പറൻമാരായ രശ്മിസുഭാഷ്, ടി.ഗോപി, എസ്.കെ രാജീവ്,സജു ഇടക്കല്ലിൽ,ബാലചന്ദ്രൻനായർ,ഐ.സി.ഡി എസ് സൂപ്പർവൈസർ അഞ്ജുകൃഷ്ണ,അങ്കണവാടി വർക്കർ സുധാമണിയമ്മ എന്നിവർ സംസാരിച്ചു.30വർഷം അങ്കണവാടി ഹെൽപ്പറായി ജോലിചെയ്ത് വിരമിച്ച അമ്മു കുട്ടിയമ്മയെ ചടങ്ങിൽ ആദരിച്ചു.