pp

പത്തനംതിട്ട- ജില്ലയിൽ നാലു താലൂക്കുകളിലായി നടന്ന പട്ടയ വിതരണത്തിൽ 32 പട്ടയങ്ങൾ നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫൻസ് മുഖേന പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ പട്ടയം നൽകിയത്. 15 എണ്ണം. റാന്നി ഒൻപത്, കോഴഞ്ചേരി ആറ്, അടൂർ രണ്ട് എന്നിങ്ങനെയാണ് പട്ടയങ്ങൾ നൽകിയത്. മല്ലപ്പള്ളി താലൂക്കിലെ നാല് പട്ടയങ്ങൾ ഉടൻ നൽകും.
സംസ്ഥാന സർക്കാർ നാലര വർഷം പിന്നിടുമ്പോൾ പത്തനംതിട്ട ജില്ലയിൽ 694 പട്ടയങ്ങളും 74 വന അവകാശ രേഖകളും വിതരണം ചെയ്തു. ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം (എൽ.എ )366 പട്ടയങ്ങളാണ് ജില്ലയിൽ ആകെ വിതരണം ചെയ്തത്. ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം (എൽ.എ ) അടൂർ താലൂക്കിൽ 36, തിരുവല്ല താലൂക്കിൽ 42, മല്ലപ്പള്ളി താലൂക്കിൽ 20, റാന്നി താലൂക്കിൽ 219, കോന്നി താലൂക്കിൽ 44, കോഴഞ്ചേരി താലൂക്കിൽ 37 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ജില്ലയിലെ ആറു സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും പട്ടയ വിതരണ ചട

ങ്ങിൽ നടന്നു. അങ്ങാടിക്കൽ, കലഞ്ഞൂർ, കൂടൽ, ചേത്തയ്ക്കൽ, കൊല്ലമുള, നിരണം എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജനസൗഹൃദപരമായി ആധുനിക രീതിയിലും സുതാര്യവും ഉത്തരവാദിത്വപരമായും ജനങ്ങൾക്ക് സേവനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവർക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം, റിക്കോർഡ് റൂം, സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമമുറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ
ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജു, എം.എൽ. മാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാജോർജ്, കെ.യു. ജനീഷ് കുമാർ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, ജില്ലാ കളക്ടർ പി.ബി. നൂഹ്, ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജു, എ.ഡി.എം അലക്‌സ് പി തോമസ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, കോഴഞ്ചേരി തഹസിൽദാർ കെ. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

----------

പട്ടയം

തിരുവല്ല താലൂക്ക്- 15

റാന്നി - 9

കോഴഞ്ചേരി -6

അടൂർ- 2