ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും, ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ സാന്ത്വനപരിചരണവിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ രോഗീസംഗമവും, ഉപകരണ വിതരണവും ഇന്നലെ രാവിലെ 11ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്നു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മാത്യു.കെ.ടി ആദ്ധ്യക്ഷത വഹിച്ചു. രോഗികൾക്കായുള്ള കിറ്റ് വിതരണവും നടത്തി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി ഇത്താക്ക്,ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ ഷിബു രാജൻ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം രാജിവ്, വത്സമ്മ ഏബ്രഹാം, അനിൽകുമാർ,അഡ്വ.വേണു,ഡോ.ഷിന്റോ, ഡോ.ജിതേഷ്, ഡോ.ജിന്റുമാത്യു, സതിമോൾ, റൂബി എന്നിവർ സംസാരിച്ചു.