പത്തനംതിട്ട :​ പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകളിൽകൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുളള അനുമതിക്ക് ബന്ധപ്പെട്ട രേഖകൾക്കൊപ്പം ജില്ലാ പി.എസ്.സി ഓഫീസർക്ക് dopta.psc@kerala.gov.in എന്ന ഇ മെയിൽ മേൽവിലാസത്തിലോ തപാൽ മുഖേനയോ അപേക്ഷ നൽകണം. പരീക്ഷ എഴുതാൻ അനുമതി ലഭിക്കുന്ന ഉദ്യോഗാർഥികൾ ആരോഗ്യവകുപ്പിന്റെ അനുമതി പത്രം , കൊവിഡ് 19 പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഉദ്യോഗാർഥികൾ പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ സ്വന്തം ചെലവിൽ ഹാജരാകണം. ഉദ്യോഗാർഥിയുടെ ഐഡിന്റിറ്റി തെളിയിക്കുന്നതിന് ഡോക്ടറുടെ സാക്ഷ്യപത്രം അഡ്മിഷൻ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം. ഫോൺ : 0468 2222665.