05-danikuty
മുൻ വോളിബോൾ താരം ഡാനികുട്ടി ഡേവിഡിന്റെ സ്മാരകമായ ഓപ്പൺ സ്റ്റേജ് നാടിനു സമർപ്പിച്ചപ്പോൾ

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രമായ പൂങ്കാവ് ജംഗ്ഷനിൽ പഞ്ചായത്ത് മാർക്കറ്റിനുള്ളിൽ പഞ്ചായത്തിലെ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഓപ്പൺ സ്റ്റേജ് മുൻ ദേശീയ വോളിബോൾ ഏഷ്യാഡ് താരം ഡാനി കുട്ടി ഡേവിഡിന്റെ സ്മരണാർത്ഥം നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനായ പൂങ്കാവിൽ ഒട്ടേറെ പൊതുപരിപാടികളും സാംസ്‌കാരിക പരിപാടികളും നടത്തുന്നതിന് ഈ ഓപ്പൺ സ്റ്റേജ് ഉപകാരപ്രദമാകും.ഡാനി കുട്ടി ഡേവിഡിനെ വോളിബോൾ രംഗത്തെക്ക് കൈപിടിച്ചുയർത്തിയ ഗ്രൗണ്ടാണ് പൂങ്കാവ് ജംഗ്ഷനിലെ ഈ ഗ്രൗണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫ്രണ്ട്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് ഈ ഗ്രൗണ്ടിൽ വോളിബോൾ മത്സരങ്ങളും പരിശീലനങ്ങളും നടന്നിരുന്നത്. ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ നിർവഹിച്ചു.അതേ മണ്ണിൽ തന്നെ ദാനി കുട്ടി ഡേവിഡിന് സ്മാരകമായി ഈ ഓപ്പൺ സ്റ്റേജ് സമർപ്പിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വിശ്വംഭരൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ് അംഗങ്ങളായ ആനന്ദവല്ലിയമ്മ,സുലോചനദേവി, സുശീലഅജി,കെ.എം .മോഹനൻ , അന്നമ്മഫിലിപ്പ് , കെ.പ്രകാശ് കുമാർ,ടി.ജി.മാത്യു,ദീപാരാജൻ,പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് ,മല്ലശേരി എക്യൂമെനിക്കൽ അസോസിയേഷൻ ഭാരവാഹി സജിപ്ലാക്കൽ,ഫ്രണ്ട്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഭാരവാഹി റവ:ഫാ ജിജു എൻ.ജോൺ ,യുവജന സംഘടനാ പ്രതിനിധികളായ എസ്.രജീഷ്,റോബിൻ മോൻസി എന്നിവർ പ്രസംഗിച്ചു.