കുന്നന്താനം: വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണനയിലും വിവിധ വകുപ്പുകളുടെ പീഡനങ്ങൾക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നന്താനം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ കുന്നന്താനം ജംഗ്ഷനിൽ ധർണ നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ.സി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാബു ചക്കുംമൂട്ടിൽ ട്രഷറാർ ടി.ഇ മാത്യു, ജോളി ഫിലിപ്പ്, ബെഞ്ചമിൻ പി.തോമസ് എന്നിവർ പ്രസംഗിച്ചു.