മല്ലപ്പള്ളി: ജി.എസ്.പി,വാറ്റ് എന്നിവയുടെ പേരിൽ വ്യാപാരികൾക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രതിഷേധസമരം നടത്തി. പ്രസിഡന്റ് ഇ.ഡി. തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ഇ. വേണുഗോപാൽ, രാജു കളപ്പുരയ്ക്കൽ, സെബാൻ കെ. ജോർജ്, മനോജ് ഗ്യാലക്‌സി എന്നിവർ പ്രസംഗിച്ചു.