അടൂർ: ചൂരക്കോട് ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സർവശിക്ഷാ കേരള ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ വിനിയോഗിച്ച് നാല് പുതിയ ക്ലാസ് മുറികളോടുകൂടി നിർമ്മിച്ച ഇരുനില മന്ദിരമാണ് ഉദ്ഘാടനം ചെയ്യത്. ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . മന്ത്രിമാരായ തോമസ് ഐസക്, എ. സി മൊയ്തീൻ, പി.തിലോത്തമൻ, തുടങ്ങിയവർ സംസാരിച്ചു .ഇതിന്റെ ഭാഗമായി ചൂരക്കോട് സ്കൂളിൽ നടന്ന ചടങ്ങിൽ ശിലാഫലകം ചിറ്റയം ഗോപകുമാർ എം.എൽ.എ അനാച്ഛാദനം ചെയ്തു. വാർഡ് മെമ്പർ ടി.ഡി സജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ ഹരിദാസ്,ഡി.പി.ഒ ജോസ് മാത്യു, ബി.പി.ഒ കെ.എൻ ശ്രീകുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് സി.എം ബുഷറ,പി.ടി.എ ഭാരവാഹികളായ ദിലീപ്, പ്രിയ തുളസീധരൻ എന്നിവർ സംസാരിച്ചു. പന്തളം എൻ.എസ്.എസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചിരാഗിന്റെ നേതൃത്വത്തിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് ക്ലാസ് മുറികൾ അലങ്കരിച്ചിട്ടുണ്ട്.