ചെങ്ങന്നൂർ: അധികാരത്തിലേറിയാൽ പങ്കാളിത്തപെൻഷൻ പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറി പെൻഷൻ നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ വാക്ക് പാലിക്കണമെന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് പറഞ്ഞു. എൻ.ജി.ഒ.സംഘ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി സമ്പ്രദായം എർപ്പെടുത്തുക, ഡി.എ കുടിശിക തീർത്ത് നൽകുക, ശമ്പള പരിഷ്‌കരണം മുൻകാല പ്രാബല്യത്തോട് നടപ്പിലാക്കുക, സാലറി കട്ടിംഗിലൂടെ പിടിച്ച പണം തിരികെ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രകടനം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രകടനത്തിൽ ജെ.മഹാദേവൻ, ശ്രീജിത്ത് കരുമാടി ,സുഭാഷ്, രഞ്ചിത്ത്,രാഗേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.