wheelchair
അംഗവൈകല്യം സംഭവിച്ച ട്രെയിൻ യാത്രക്കാർക്ക് ലയൺസ് ക്ലബ് ഓഫ് തിരുവല്ല ടൗൺ നൽകുന്ന വീൽചെയറുകളുടെ വിതരണോദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിക്കുന്നു

തിരുവല്ല: അംഗവൈകല്യം സംഭവിച്ച ട്രെയിൻ യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള വീൽചെയറുകൾ ലയൺസ് ക്ലബ് ഒഫ് തിരുവല്ല ടൗണിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല റെയിൽവേസ്റ്റേഷന് സംഭാവന ചെയ്തു. ലയൺസ് ക്ലബ് ഒഫ് തിരുവല്ല ടൗൺ പ്രസിഡന്റ് ജോളി ഔസേഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിതരണ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. നഗരസഭാ ചെയർമാൻ ആർ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സുനിൽകുമാർ, വി.എസ്.രാജീവ്, ബ്ലസൺ ജോർജ്ജ്, ജോസഫ് ചാക്കോ, ഹാഷീം മുഹമ്മദ്, ബെൻസൻ, അഡ്വ.അഭിലാഷ് ചന്ദ്രൻ, ഐസക്ക് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.