തിരുവല്ല: യുവമോർച്ചയുടെ നേതൃത്വത്തിലുള്ള ജനസേവനം ഫൗണ്ടേഷൻ കേന്ദ്രപദ്ധതി ഹെൽപ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ നെടുമ്പ്രം പഞ്ചായത്തിൽ കേന്ദ്ര പദ്ധതികളുടെ മേള സംഘടിപ്പിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ തിരുമേനി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ പദ്ധതികളുടെ വിതരണം നടത്തി. നിരവധിയാളുകളെ സുകന്യ സമൃദ്ധി, പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതിബീമാ യോജന തുടങ്ങിയ പദ്ധതികളിൽ ചേർത്തു. മുദ്രാ ലോൺ, മറ്റു സംരംഭക പദ്ധതികൾ, ഭവന പദ്ധതി എന്നിവയ്ക്കുള്ള സഹായങ്ങൾ നൽകുന്ന വിധമായിരുന്നു മേള. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എന്നിവർ സംസാരിച്ചു.