ചെങ്ങന്നൂർ: സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജ്ജിന് നഗരസഭ സ്മാരകം നിർമ്മിക്കുമെന്ന് ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ മതിൽക്കെട്ടിനകത്ത് പഴയ മിൽസ് മൈതാനത്ത് സ്മാരകം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചു. ലയൺസ് ക്ലബിന്റെ സഹകരണത്തോടെയാണ് നഗരസഭ സ്മാരകം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗം സ്മാരകം നിർമ്മിക്കാൻ തീരുമാനമെടുത്തിരുന്നു.