പത്തനംതിട്ട ​: ശബരിമല മണ്ഡലപൂജമകരവിളക്ക് തീർഥാടന കാലയളവിൽ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, വനം വകുപ്പ്, ദേവസ്വം ബോർഡ് സംയുക്തമായി പമ്പ മുതൽ സന്നിധാനം വരെ പ്രവർത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലെ (ഇ.എം.സി) സൂപ്പർവൈസറായി നാലു പുരുഷ നേഴ്‌സുമാരെ (ദിവസ വേതനത്തിൽ) ആവശ്യമുണ്ട്. അംഗീകൃത കോളജിൽ നിന്നും ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് പാസായിട്ടുള്ളവരും, കേരളാ നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. മുൻ വർഷങ്ങളിൽ ഈ സേവനം നടത്തിയിട്ടുള്ളവർക്കും, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (എ.എച്ച്.എ) എ.സി.എൽ. എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ ഫോൺ, ഇ മെയിൽ ഐഡി, ബയോഡേറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം ​: ഫോൺ: 9495549794


.