പത്തനംതിട്ട: വിനോദ സഞ്ചാരത്തിന് സാദ്ധ്യതകൾ തുറന്നിട്ട് ജില്ലയിലെ ഗ്രാമങ്ങൾ. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കുളനട പോളച്ചിറ അക്വാ അഡ്വഞ്ചർ ടൂറിസം പദ്ധതി:
മൂന്നു കോടി രൂപയുടെ പദ്ധതി. ഡി.ടി.പി.സി പാട്ടത്തിന് എടുത്ത പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ.
അടൂർ നെടുംകുന്നുമല : മൂന്നു കോടി രൂപയുടെ പദ്ധതി. ഭൂമി റവന്യൂ വകുപ്പിൽ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്തു. നടപടികൾ അന്തിമ ഘട്ടത്തിൽ.
ആങ്ങമൂഴി എത്തിനോ ഹബ് : രണ്ടു കോടി രൂപയുടെ പദ്ധതി. പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നു.
ശബരിമല പുണ്യദർശൻ കോംപ്ലക്‌സ്: 4.99 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ശബരിമല തീർത്ഥാടകർക്ക് പദ്ധതി സഹായകമാകും.
കോന്നി ആന മ്യൂസിയം നവീകരണം: കോന്നി ആന്നക്കൂടുമായി ബന്ധപ്പെട്ട പദ്ധതികൾ പൂർത്തീകരിച്ചു.
കോന്നി അടവി കുട്ടവഞ്ചി സവാരി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അടവിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തീകരിച്ചു.
ആറന്മുള ഡെസ്റ്റിനേഷൻ ഡെവലപ്‌മെന്റ് പദ്ധതി: രണ്ട് ഘട്ടങ്ങളായി ആറന്മുള സത്രക്കടവിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
ഇലവുംതിട്ട മൂലൂർ സ്മാരകം : സരസകവി മൂലൂരിന്റെ സ്മാരകത്തിന്റെ 49 ലക്ഷം രൂപയുടെ സൗന്ദര്യവത്കരണ പദ്ധതികൾ പൂർത്തിയാക്കി.
തിരുവല്ല സത്രം സൗന്ദര്യവത്കരണം: വൈഷ്ണവ ഭക്തർ കൂടുതൽ എത്തുന്ന തിരുവല്ല സത്രം കോംപ്ലക്‌സിൽ കൂടുതൽ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 17 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിച്ചു.
കുളനട അമിനിറ്റി സെന്റർ: ശബരിമല തീർത്ഥാടകരെത്തുന്ന കുളനട അമിനിറ്റി സെന്ററിന്റെ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്ന പദ്ധതി ജില്ലാ നിർമ്മിതി കേന്ദ്രം നടപ്പാക്കുന്നു.
മലയാലപ്പുഴ പിൽഗ്രിം ഷെൽട്ടർ: മലയാലപ്പുഴ ക്ഷേത്രത്തിന് സമീപത്തുള്ള ഡി.ടി.പി.സി യുടെ അമിനിറ്റി സെന്റർ ചുറ്റുമതിലും അടിയന്തര പ്രവർത്തികളും ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
ബാര്യർ ഫ്രീ ടൂറിസം: അംഗവൈകല്യം ഉള്ളവർക്കായി ബാര്യർഫ്രീ ടോയ്‌ലറ്റുകളുടെ നിർമ്മാണം ജില്ല നിർമ്മിതി കേന്ദ്രം ഏറ്റെടുത്തു. അടൂർ പുതിയകാവിൻചിറ, തിരുവല്ല സത്രം എന്നിവിടങ്ങളിലെ പ്രവർത്തികൾ പുർത്തീകരിച്ചു. പദ്ധതിയിലെ രണ്ടാം ഘട്ടമായി തുടർന്നുള്ള ആറ് ഡെസ്റ്റിനേഷനുകളിലെ നിർമാണം ഉടൻ ആരംഭിക്കും.
സാംസ്‌കാരിക പരിപാടികൾ: അയിരൂർ കഥകളി ക്ലബ്ബിനായി ഒരുലക്ഷം രൂപയുടെ ധനസഹായം എല്ലാവർഷവും നൽകുന്നു. പടയണിയെ കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ പടയണികളേയും കോർത്തിണക്കി പടയണി കലണ്ടർ ഡി.ടി.പി.സി പുറത്തിറക്കി.
ഇൻഫർമേഷൻ സെന്ററുകൾ: ശബരിമല തീർത്ഥാടകർക്കും സഞ്ചാരികൾക്കും വിവരങ്ങൾ നൽകുന്നതിനായി തിരുവല്ല റയിൽവെ സ്‌റ്റേഷൻ, പന്തളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകൾ സ്ഥാപിച്ചു.