06-babu-koikaleth
കേരള കർഷകസംഘം കോഴഞ്ചേരി എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഹെഡ്‌പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷകസംഘം കോഴഞ്ചേരി എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഹെഡ്‌ പോസ്റ്റ് ഒാഫീസിനു മുമ്പിൽ ധർണ നടത്തി . ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു .ഏരിയാ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായി. എം.കെ.വിജയൻ, സോണി കൊച്ചു തുണ്ടിയിൽ, അനു .എം.വർഗീസ് ആർ ഡോണി, സച്ചിൻ സജീവ്, കോശി കുരീക്കാട്ടിൽ, തോമസ്‌കുട്ടി കൈപ്പിലാലിൽ എന്നിവർ സംസാരിച്ചു .