06-firos
പത്തനംതിട്ട കളക്ട്രേറ്റിൽ നടന്നയോഗം ആക്ഷൻകൗൺസിൽ ജില്ലാ കൺവീനർ എ.ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതൊഴിലാളികർഷകദ്രോഹ നയങ്ങൾക്കെതിരായി 26ന് നടത്തുന്ന ദേശീയപണിമുടക്കിന് മുന്നോടിയായി സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരമുന്നണിയായ ആക്ഷൻകൗൺസിൽ സമരസമിതി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭ സദസ് സംഘടിപ്പിച്ചു. പത്തനംതിട്ടയിൽ ജില്ലാ കളക്ടർക്കും താലൂക്കുകളിൽ തഹസീൽദാർമാർക്കും പണിമുടക്ക് നോട്ടീസ് നൽകി. പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന യോഗം ആക്ഷൻകൗൺസിൽ കൺവീനർ എ.ഫിറോസ് ഉദ്ഘാടനം ചെയ്തു. അടൂർ ആർ.ഡി.ഒ.ഓഫീസ് മുന്നിൽ നടന്ന യോഗം കെ.എൻ.ശ്രീകുമാർ (ആക്ഷൻകൗൺസിൽ) ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ ആർ.ഡി.ഒ.ഓഫീസ് മുന്നിൽ നടന്ന യോഗം ജി. അനീഷ്‌കുമാർ (ആക്ഷൻകൗൺസിൽ) ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ടൗണിൽ കെ.പ്രദീപ് കുമാർ (സമരസമിതി) യോഗം ഉദ്ഘാടനം ചെയ്തു. റാന്നിയിൽ ഡോ. ബി.എൻ. ഷാജി (ആക്ഷൻകൗൺസിൽ) യോഗം ഉദ്ഘാടനം ചെയ്തു. കോന്നിയിൽ പി. സനൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ മാത്യു എം.അലക്‌സ് (ആക്ഷൻകൗൺസിൽ) യോഗം ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി,അനീഷ് (സമരസമിതി), എ.കെ.പ്രകാശ്, കെ.പി.രാജേന്ദ്രൻ, കെ.ശ്രീനിവാസൻ (ആക്ഷൻകൗൺസിൽ) എന്നിവർ പ്രക്ഷോഭ സദസുകൾക്ക് നേതൃത്വം നൽകി.