06-kudilil-george
സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജ് സ്മാരകത്തിന്റെ പണികൾ ആരംഭിക്കുന്നു. ചെയർമാൻ കെ. ഷിബു രാജൻ സമീപം.

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സ്വാതന്ത്ര്യസമര ചരിത്ര സ്മാരകം നിർമ്മിക്കുന്നു. 1938 സെപ്തംബർ 29 ന്
മിൽസ് മൈതാനത്ത് നടന്ന യോഗവും തുടർന്നുണ്ടായ വെടിവെപ്പും പ്രാധാന്യമേറിയ സംഭവമായിരുന്നു.
സർ.സി.പിയുടെ പൊലീസിന്റെ വെടിയേറ്റ് സ്വാതന്ത്ര്യസമര സേനാനി പേരിശേരി സ്വദേശി കുടിലിൽ ജോർജ് മരിച്ചിരുന്നു. എം.സി റോഡരികിലെ ഇന്നത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിൽക്കുന്ന സ്ഥലമാണ് പഴയ മിൽസ് മൈതാനം. അന്ന് അവിടെ നെല്ലുകുത്ത് മിൽ പ്രവർത്തിച്ചിരുന്നു.
സ്മാരകം നിർമ്മിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുമ്പ് സർക്കാർ തീരുമാനപ്രകാരം കെ.എസ്.ആർ.ടി.സി ഒരു സെന്റ് സ്ഥലം വിട്ടു നൽകിയിരുന്നു. ഇവിടെയാണ് സ്മാരകം നിർമ്മിക്കുന്നതെന്ന് നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.

ലയൺസ് ക്ലബിന്റെ സഹകരണത്തോടെയാണ് നിർമ്മാണം.