06-model-hospital
ചെങ്ങന്നൂർ ജില്ലാ ആശുപത്രി കെട്ടിടം

ചെങ്ങന്നൂർ: അത്യാധുനിക സൗകര്യങ്ങളോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നു. കിഫ്ബി ഫണ്ടിൽ നിന്ന് 100 കോടി രൂപ ചെലവിലാണ് നിർമ്മാണം. . രണ്ട് ഘട്ടങ്ങളായി രണ്ടുവർഷം കൊണ്ട് മുഴുവൻ നിർമ്മാണവും പൂർത്തീകരിക്കും.
ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 51 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ടാംഘട്ടത്തിൽ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും.
ഇന്ന് രാവിലെ ഒൻപതിന് മന്ത്രി കെ. കെ ശൈലജ ഓൺലൈൻ വഴി നിർമ്മാണോദ്ഘാടനം നിർവഹിക്കും.സജി ചെറിയാൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും . ജില്ലാ മെഡിക്കൽ ഓഫീസിർ ഡോ.എൽ.അനിതകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും