06-saji-cherian
പാരിസ്ഥിതിക പുനർജ്ജീവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സജി ചെറിയാൻ എംഎൽഎ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: പാരിസ്ഥിതിക പുനർജീവന പദ്ധതിപ്രകാരം 62.70 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന മാന്നാർ പഞ്ചായത്തിലെ മണപ്പുറം പുഞ്ച പൊതുവന പറക്കാട് കൊച്ചുതറതോട് പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ അദ്ധ്യക്ഷനായി. മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്.സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. കൊടിക്കുന്നിൽ സരേഷ് എം പി, മാന്നാർ അബ്ദുൾ ലത്തീഫ്, ബി രാജേഷ് കുമാർ, ഹരികുമാർ, ഹരിദാസ് കിം കോട്ടേജ്, ചെങ്ങന്നൂർ മണ്ണ് സംരക്ഷണ ഓഫീസർ ലൈജു മാണി എന്നിവർ സംസാരിച്ചു.