ചെങ്ങന്നൂർ : ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 38 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.ശൈലജ നിർവഹിച്ചു.ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആർദ്രം മിഷനിലൂടെ പ്രാദേശിക മേഖലകളിലെ പൊതുജനാരോഗ്യവും, പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നത് വഴി ആരോഗ്യമേഖലയിൽ വലിയ നേട്ടം കൈവരിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിൽ പുലിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഷൈലജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി പ്രദീപ്, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്പിളി ബാബുരാജ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാമണി, ഡോക്ടർ ഗണേഷ് എന്നിവർ പങ്കെടുത്തു.