covid

പത്തനംതിട്ട : ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 187 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.

ആകെ 16032 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12607 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ 157 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13944 ആണ്. ജില്ലക്കാരായ 1988 പേർ ചികിത്സയിലാണ്.

മരണം 100

ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി.

ഇന്നലെ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. കുന്നന്താനം സ്വദേശിനി (102) ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചത്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 95 പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ 5 പേർ മറ്റുരോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 3ൽ (വൈഎംസിഎ മുതൽ പൊടിപ്പാറ വട്ടക്കോട്ട ഭാഗം വരെ) കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം നീക്കി
പത്തനംതിട്ട : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (കുലശ്ശേരി കോളനി ഉൾപ്പെടുന്ന പ്രദേശം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (മറ്റയ്ക്കാട്ടുകുഴി കോളനി, കനകകുന്ന് പുളിന്താനം, മഠത്തിക്കാവ് ജംഗ്ഷൻ കനകകുന്ന് പ്രദേശം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.