പത്തനംതിട്ട: നഗരസഭ കൗൺസിൽ യോഗം എൽ ഡി എഫ് ബഹിഷ്‌കരിച്ചു. 70 അജൻഡകളിൽ . പകുതിയിലേറെ മണ്ണിട്ട് പാടം നികത്തുന്നത് സംബന്ധിച്ചായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി കൗൺസിൽയോഗങ്ങൾ നടത്താതെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇപ്പോൾ യോഗം ചേരുകയായിരുന്നെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു . ഭരണസമിതിയുടെ വികസനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. തുടർന്ന് നടന്ന യോഗത്തിൽ മുൻവൈസ് ചെയർമാൻ പി.കെ ജേക്കബ് അദ്ധ്യക്ഷനായി.നഗരസഭ പ്രതിപക്ഷനേതാവ് പി.കെ അനീഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലംഗങ്ങളായ പി വി അശോക് കുമാർ, ശോഭ കെ മാത്യു, ശുഭ റ്റി ആർ, ആർ ഹരിഷ്, വി ആർ ജോൺസൺ, റെജീന ബീവി, സാബു കണ്ണങ്കര എന്നിവർ സംസാരിച്ചു.