06-short-film
മാലിന്യ സംസ്‌കരണ സന്ദേശവുമായി ചെങ്ങന്നൂർ നഗരസഭയുടെ ഹൃസ്വചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവ്വഹിക്കുന്നു. ജയൻ ലുക്മീ, രഞ്ജു കൃഷ്ണൻ, അനീഷ് വി കുറുപ്പ്, വത്സമ്മ ഏബ്രഹാം, ശോഭാ വർഗീസ്, റ്റി.രാജൻ, ആർ.നിഷാന്ത്, ബി.മോഹനകുമാർ, ബെറ്റ്‌സി തോമസ് എന്നിവർ സമീപം.

ചെങ്ങന്നൂർ : മാലിന്യ സംസ്‌കരണ സന്ദേശവുമായി നഗരസഭയുടെ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. പ്രദർശനോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, കൗൺസിലർ ബെറ്റ്‌സി തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി.രാജൻ, ആർ.നിഷാന്ത്, ബി.മോഹന കുമാർ, അനീഷ് വി. കുറുപ്പ്, ജയൻ ലുക്മീ, രഞ്ജു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി സംഘടനയായ മണ്ണിരയാണ് നാല് ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചത്. പ്ലാസ്റ്റിക് നിരോധനം, ഹരിതകർമ്മ സേന, ബയോബിൻ, ബയോഗ്യാസ് എന്നിവയിലൂടെ ഗാർഹിക ഉറവിട മാലിന്യ സംസ്‌കരണം, പൊതുമാലിന്യ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിലാണ് മൂന്നു മിനിറ്റ് നീണ്ടുനിൽക്കുന്ന ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. നഗരസഭയുടെ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് വിനിയോഗിച്ചാണ് ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചത്. അനീഷ് വി കുറുപ്പ് സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളുടെ ഛായാഗ്രഹണം ജയൻ ലുക്മീയാണ് നിർവഹിച്ചത്. രഞ്ജു കൃഷ്ണൻ, എസ്. സതീഷ് കുമാർ, എം.വി. മുരുകേശ് എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്.