ചെങ്ങന്നൂർ : സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് അത്യാധുനിക സംവിധാനങ്ങളോടെ 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന് ജില്ലാ പ്ലാനിംഗ് ബോർഡിന്റെ അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം നടത്താനായിരുന്നു പദ്ധതി.ശബരിമലയുടെ ഇടത്താവളം എന്ന നിലയിലും നഗരത്തിൽ പൊതുശൗചാലയങ്ങൾ കുറവാണെന്ന കാരണത്താലും നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് 35 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ടോയ്‌ലറ്റ് മുറികൾക്കുപുറമെ പൊതുവായ വിശ്രമകേന്ദ്രവും ഉണ്ട്.സ്ത്രീകൾക്കായുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സിൽ വിശ്രമകേന്ദ്രവും മുലയൂട്ടൽ കേന്ദ്രവും ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളുമുണ്ടാകും.

പുരുഷന്മാർക്കായുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സിലും വിശ്രമകേന്ദ്രവും ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും നിർമ്മിക്കും.സാങ്കേതിക അനുമതികൂടി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കാൻ കഴിയും

കെ.ഷിബുരാജൻ

(നഗരസഭാ ചെയർമാൻ)െ

-ജില്ലാ പ്ലാനിംഗ് ബോർഡിന്റെ അംഗീകാരം ലഭിച്ചു

- 35 ലക്ഷം രൂപയുടെ പദ്ധതി