road
കരുവാറ്റ - വല്യയ്യത്ത് - മാമ്മൂട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിക്കുന്നു.

അടൂർ: രണ്ട് കോടി രൂപ ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കുന്ന കരുവാറ്റ - വല്യയ്യത്ത് - മാമ്മൂട് റോഡിന്റെ നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിച്ചു. പി. ഡബ്ളിയു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ജി. ബൈജു, സി.പി.എം ഏരിയാ കമ്മിറ്റി അംഗം സി.രാകേഷ്, അസി. എൻജിനിയർ ബി. ബിനു ,വാർഡ് മെമ്പർ കൃഷ്ണകുമാർ, കെ.ജി.മോഹൻ, വി.വി.രാമകൃഷ്ണപിള്ള, ബി.മുരളി,പി.ഡബ്ളിയു.ഡി എ.ഇ മുരുകേഷ് എന്നിവർ പ്രസംഗിച്ചു.