അടൂർ : പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ്ജ് വർഗീസിന്റെ നിര്യാണത്തിൽ ജില്ലാ സെക്രട്ടറി ശ്രീകുമാർ ചെമ്പകശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി സി. ഡി.സുരേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം തെങ്ങമം ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി അങ്ങാടിക്കൽ ബാലൻ എന്നിവർ അനുശോചിച്ചു.