ധന സഹായം
പത്തനംതിട്ട- ഭിന്നശേഷിക്കാരായ പെൺകുട്ടികൾ, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺകുട്ടികൾ എന്നിവർക്ക് വിവാഹ ധനസഹായത്തിനുള്ള പരിണയം പദ്ധതിയിലേക്കും, തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കുന്ന ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ട, ഭർത്താവിന്റെ സംരക്ഷണമില്ലാത്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ സ്വാശ്രയ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസിലും www.swdkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 0468 2325168.
സർട്ടിഫിക്കറ്റ് വിതരണം
തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കിഴിലുള്ള സെന്ററുകളിൽ കെ ടെറ്റ് ഫെബ്രുവരി 2020 പരീക്ഷയെഴുതി വിജയിച്ച അസൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായവരുടെ കെ ടെറ്റ് സർട്ടിഫിക്കറ്റ് ഈ മാസം ഒൻപത് മുതൽ 11 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിതരണം ചെയ്യും. പരീക്ഷാർത്ഥികൾ നേരിട്ട് ബന്ധപ്പെട്ട രേഖകൾ (വെരിഫിക്കേഷൻ റിപ്പോർട്ട്/പരീക്ഷ ഹാൾ ടിക്കറ്റ്) ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
ഈ മാസം ഒൻപതിന് രജിസ്റ്റർ നമ്പർ 517417 മുതൽ 617744 വരെയുള്ളവർക്കും 10ന് രജിസ്റ്റർ നമ്പർ 617754 മുതൽ 725218 വരെയും 11ന് രജിസ്റ്റർ നമ്പർ 72522 മുതൽ 807865 വരെയുള്ളവർക്കുമാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.