07-jalajeevan
പെരുനാട് പഞ്ചായത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എംഎൽഎ നിർവഹിക്കുന്നു

റാന്നി: ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുനാട് പഞ്ചായത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു .5587 വീടുകളാണ് ആകെ ഉള്ളത്. ഇതിൽ 1996 വീടുകളിൽ കുടിവെള്ള കണക്ഷൻ ഉണ്ട്. 4091 വീടുകൾക്കാണ് ഇനി കുടിവെള്ള കണക്ഷൻ നൽകാൻ ഉള്ളത്. ഈ സാമ്പത്തിക വർഷം ഒന്നാം ഘട്ടത്തിൽ 600 ഉം രണ്ടാംഘട്ടത്തിൽ 1800 കണക്ഷനുകളും നൽകും .ബാക്കി 1691 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടൽ വിപുലീകരിക്കും. ഒന്നാംഘട്ടത്തിൽ 600 കണക്ഷനുകൾക്കായി 98 .44 ലക്ഷം രൂപയാണ് വിനിയോഗിക്കുക .രണ്ടാം ഘട്ടത്തിനായി 6.9982 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്ന 1691 കണക്ഷനുകൾക്ക് 8കോടി രൂപവേണം. ഇതിന്റെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകിയിട്ടുണ്ട്. ജിജു ശ്രീധർ,അഡ്വ.ചിഞ്ചു അതിൽ,രാധാ പ്രസന്നൻ, പി.എസ്‌മോഹനൻ,റോബിൻ കെതോമസ്, പി.ടി രാജു തുടങ്ങിയവർ സംസാരിച്ചു.