07-cgnr-hop-inauguration
ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു

ചെങ്ങന്നൂർ: ആരോഗ്യമേഖലയിൽ വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കിഫ്ബി വഴി 100 കോടി രൂപ വകയിരുത്തിയാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നത്, നിലവിലെ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 62 കോടി രൂപ അനുവദിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.രണ്ട് ഘട്ടങ്ങളായി രണ്ട് വർഷങ്ങൾ കൊണ്ടാണ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക.നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ഭാഗമായി 62 കോടിയുടെ ടെന്റർ നടപടികൾ പൂർത്തീകരിച്ചു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു, കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി വേണു, ജെബിൻ. പി.വർഗീസ്,ജോജി ചെറിയാൻ, ജേക്കബ് ഉമ്മൻ,ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ,ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.