ചെന്നീർക്കര: കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. ചെന്നീർക്കര പഞ്ചായത്ത് 4-ാം വാർഡിലെ 20 കുടുംബങ്ങൾ ഉൾപ്പെടുന്ന പട്ടികജാതികോളനി പ്രദേശമായ അതുംമ്പുംകൂട്ടം ഭാഗത്ത് കഴിഞ്ഞ ഓണത്തിന്‌ശേഷം കുടിവെള്ളം കിട്ടിയിട്ടില്ല. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാത്രം ഏക ആശ്രയമായിട്ടുള്ള ഈ പ്രദേശത്ത് വെള്ളം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. നാട്ടുകാർ പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും ഫലം ഉണ്ടായിട്ടില്ല. അടിയന്തരമായി കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ബി.ജെ.പി. മുട്ടുകുടുക്ക വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാൻ ഇനിയും വൈകിയാൽ ശക്തമായ സമരപരിപാടികൾക്ക്‌നേതൃത്വം നൽകുമെന്നും ബി.ജി.പി. തീരുമാനിച്ചു. യോഗം ബി.ജെ.പി പട്ടികജാതിമോർച്ച സംസ്ഥാനസെക്രട്ടറി കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.സുശീലൻ, അജി കുഴിമുറി, ഹരിരാജ്, രജനീഷ്,മോൻസി വർഗീസ്, രാജേഷ് പി.ടി., ബാബു, സുരേഷ് മംഗലത്ത്, അയ്യപ്പദാസ് പ്രസംഗിച്ചു.