07-dr-m-s-sunil
സാമൂഹ്യ പ്രവർത്തക ഡോ. എം എസ്. സുനിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ കഴിയുന്ന സമർത്ഥരായ കുട്ടികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഉയരെ 2020 വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാജു എബ്രഹാം എം. എൽ. എ നിർവഹിക്കുന്നു.

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ കഴിയുന്ന സമർത്ഥരായ കുട്ടികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഉയരെ 2020 വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ.നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത, മറ്റാരിൽനിന്നും സഹായം കിട്ടാതിരുന്ന പത്തനംതിട്ട,, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുത്ത 12 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും, രണ്ട്കുട്ടികൾക്ക് ടി.വി.യും അഞ്ച് കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി സ്‌കോളർഷിപ്പുകളും വീടുകളിൽ എത്തിച്ച് നൽകി. ഐരൂർ കോളേജ് ഓഫ് അപ്ലയിട് സയൻസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്,പ്രിൻസിപ്പൽ ഡോ.കെ.സന്തോഷ് ബാബു,ജേക്കബ് കോശി,കെ.പി. ജയലാൽ,ആര്യ പ്രസാദ്,വിൻസി ആൻ വിനോദ്, കല.കെ.ജെ. എന്നിവർ പ്രസംഗിച്ചു.