07-stadium-kadammanitta
വിപുലീകരിച്ച കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കളസ്ഥലം ജില്ലാ സ്‌പോർട്ട് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കടമ്മനിട്ട: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി വിപുലീകരിച്ച കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കളിസ്ഥലം ജില്ലാ സ്‌പോർട്ട് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കളിസ്ഥല വികസനത്തിനായി പൈക പദ്ധതിയിലൂടെ നാരങ്ങാനം ഗ്രാമപഞ്ചായത്തിനു ലഭിച്ച മൂന്ന് ലക്ഷം രൂപയാണ് ഇതിനായിചെലവഴിച്ചത്. ചടങ്ങിൽ നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ്, വി.ബി.പ്രസാദ്,അനു അന്ത്യാളൻകാവ്,മെഗാസുനിൽ, അനിൽ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.