മാരാമൺ: ദേശീയ വോളിബാൾ താരം സർവീസസ് പാപ്പൻ (അമ്പാട്ട് എ.സി.ജോൺ- 88, റിട്ട. ക്യാപ്റ്റൻ) നിര്യാതനായി. 1960-74 കാലഘട്ടങ്ങളിൽ തുടർച്ചയായി സർവീസസ് ടീമിനുവേണ്ടി നാഷണൽ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇന്ത്യൻ ആർമി ഓർഡിനൻസ് കോറിലെ കളിക്കാരനും. അഖിലേന്ത്യാ വോളിബാൾ ചാമ്പ്യൻഷിപ്പുകളിലെ താരവുമായിരുന്നു. . 1962 മുതലുള്ള ഇന്ത്യൻ വോളിബാൾ ക്യാമ്പുകളിൽ ടി.പി.നായർ, പാപ്പൻ എന്നിവരോടൊപ്പം പങ്കെടുത്തിട്ടുണ്ട്.
ഭാര്യ:മറിയാമ്മ ജോൺ. മക്കൾ: റോയി (ദുബായ്), റെനി. മരുമക്കൾ: സിനി, സണ്ണി.