പത്തനംതിട്ട: അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന എൽ.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനം അധികാരത്തിലേറി നാലരവർഷം കഴിഞ്ഞിട്ടും പാലിക്കാത്ത ഇടതുസർക്കാർ നടപടിക്കെതിരെ എൻ.ജി.ഒ. സംഘ് പ്രതിഷേധ ദിനം ആചരിച്ചു. തിരുവല്ല റവന്യൂ ടവറിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എസ്. ഗിരീഷ്, ജി. അനീഷ്, എസ്. പ്രദീപ് എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട കളക്ടറേറ്റിൽ ജില്ലാ പ്രസിഡന്റ് എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. വിനോജ് ജി. നായർ, ശ്രീജിത് എസ്.ജി., എം. സന്തോഷ്‌കുമാർ, ജി. സജികുമാർ എന്നിവർ നേതൃത്വം നൽകി.
അടൂർ റവന്യൂ ടവറിൽ ജില്ലാ സെക്രട്ടറി പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധപരിപാടി സംസ്ഥാന ട്രഷറർ പി.വി. മനോജ് ഉദ്ഘാടനം ചെയ്തു. ഡി. ഹരീഷ്, ജി. അരുൺകുമാർ, എസ്.ആർ. വിഷ്ണു, പി.കെ. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.
കോന്നി മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ജോ. സെക്രട്ടറി പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ജി. കണ്ണൻ, ജി. വിനോദ്, പി. പ്രിയേഷ്, എൻ.ജി. ഹരീന്ദ്രകുമാർ, ആർ. കൃഷ്ണകുമാർ, രാകേഷ് ജി.കെ. എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. രഞ്ജിത് ഉദ്ഘാടനം ചെയ്തു. കെ.ജി. അശോക് കുമാർ, പി. അജിത്, ആർ. രാജീവ്, കെ.ജി. രമേഷ്‌കുമാർ, എസ്. സായൂജ് കുമാർ എന്നിവർ നേതൃത്വം നൽകി.
റാന്നി സിവിൽ സ്റ്റേഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡി. ഡിജിൻ, അനൂപ് കെ. നായർ, ജി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
മല്ലപ്പള്ളി സിവിൽ സ്റ്റേഷനിൽ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സ്മിതാ പി. പിള്ള ഉദ്ഘാടനം ചെയ്തു. പ്രദീപ് ബി. പിള്ള, സി.ആർ. അനുരാജ്, ജി.എസ്. അരുൺ എന്നിവർ നേതൃത്വം നൽകി.