theatre
തിരുവല്ല താലൂക്ക് ആശുപത്രിയിൽ മോഡുലാർ ഓപ്പറേഷൻ തീയറ്ററിന്റെ ഉദ്ഘാടനം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ നിർവ്വഹിക്കുന്നു

തിരുവല്ല: ചികിത്സാ ചെലവുകൾ ഭാരമാകുന്ന പാവപ്പെട്ട രോഗികൾക്ക് താങ്ങായി മോഡുലർ ഒാപ്പറേഷൻ തീയേറ്റർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചു. ജില്ലയിൽ ആദ്യമാണിത്. നൂതന ഓപ്പറേഷനുകളായ മുട്ടുമാറ്റൽ ശസ്ത്രക്രീയ, കാൻസർ, ഗർഭസംബന്ധമായ ഓപ്പറേഷൻസ് തുടങ്ങിയവ ചെയ്യാൻ സാധിക്കും. ലാമിനാർ ഫ്‌ളോ ഉള്ള എയർകണ്ടീഷനിംഗാണ് പ്രത്യേകത. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണുബാധ പരമാവധി കുറച്ച് വിജയകരമായ ഓപ്പറേഷനുകൾ സാധ്യമാക്കുന്ന മോഡുലാർ ഓപ്പറേഷൻ തീയേറ്റർ 60 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന പ്രൊഫ.പി.ജെ. കുര്യന്റെ അഭ്യർത്ഥന പ്രകാരം രാജ്യസഭാ എം.പി രേഖാ ഗണേഷിന്റെ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തിയാണ് തീയേറ്റർ സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ ചെയർമാൻ റീന മാത്യു ചാലക്കുഴി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കാഞ്ഞിരത്തുംമൂട്ടിൽ, ജേക്കബ് ജോർജ്ജ് മനയ്ക്കൽ, കൗൺസിലർമാരായ എം.പി. ഗോപാലക്യഷ്ണൻ, ചെറിയാൻ പോളച്ചിറയ്ക്കൽ, രാധാകൃഷ്ണൻ വേണാട്ട്, അലിക്കുഞ്ഞ് ചുമത്ര, അരുന്ധതി രാജേഷ്, നിസ്സാമുദ്ദീൻ, ആശുപത്രി സൂപ്രണ്ട് ജയമോഹൻ, രാജേഷ് ചാത്തങ്കരി, ശോഭ വിനു, പ്രേംജിത്ത് ശർമ്മ, കെ.പി. രഘുകുമാർ, ലേ സെക്രട്ടറി ബിജു എന്നിവർ പ്രസംഗിച്ചു.

തിരുവല്ല താലൂക്കിലേയും സമീപ പ്രദേശങ്ങളിലേയും പാവപ്പെട്ട രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ആശുപത്രിയുടെ സേവനങ്ങൾ കൂടുതൽ ആളുകൾക്ക് ലഭിക്കാൻ സഹായിക്കും.

പ്രൊ. പി.ജെ. കുര്യൻ,

മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ