tv
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അംഗനവാടികളിൽ ടി.വി.നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് നിർവ്വഹിക്കുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും കെ.എസ്.എഫ്.ഇ.യും സംയുക്ത സംരംഭമായി ഓൺലൈൻ വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 87 അങ്കണവാടികളിൽ ടി.വി. വിതരണം നടത്തി.സംസ്ഥാനത്ത് ആദ്യമായിട്ടാണ് കെ.എസ്.എഫ്.ഇ.യുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയത്.കെ.എസ്.എഫ്.ഇ. ചെയർമാൻ ഫിലിപ്പോസ് തോമസ് ടി.വി.വിതരണം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് കാലത്ത് കെ.എസ്.എഫ്.ഇ.നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ കാൽവയ്പ്പാണിതെന്ന് ഫിലിപ്പോസ് തോമസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസി!*!ഡന്റ് അംബിക മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോശാമ്മ മജു,ബിനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കരി, എം.ബി.നൈനാൻ, അന്നമ്മ വർഗീസ്,കെ.എസ്.എഫ്.ഇ. തിരുവല്ല ബ്രാഞ്ച് മാനേജർ രാമചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനീത സോമൻ എന്നിവർ പ്രസംഗിച്ചു.