07-pdm-nss
യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി വിതരണ ഉത്ഘാടനം നിർവഹിക്കുന്നു

പന്തളം: എൻ. എസ്. പന്തളം യൂണിയൻ 13 സ്വയം സഹായ സംഘങ്ങൾക്ക് ഒരു കോടി നാല്പത്തി എഴു ലക്ഷം രൂപ ധനശ്രീ പദ്ധതി പ്രകാരം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള, യൂണിയൻ കമ്മറ്റി അംഗം എ. കെ. വിജയൻ, യൂണിയൻ സെക്രട്ടറി കെ. കെ. പദ്മകുമാർ, കോ ഓഡിനേറ്റർ ശങ്കരൻ നായർ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.